കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2020ന് തുടക്കമായി.കൗമുദി യൂട്യൂബ് ചാനലിലും, കൗമുദി ഫേസ്ബുക്ക് പേജിലുമാണ് തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിക്കുക. ലൈഫ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഷോർട്ട്ഫിലിമിൽ നാല് ഹൃസ്വചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസ് ചെയ്തത്.

kaumudy-short-film-festiv

നിഴലാണെന്റെ അച്ഛൻ,ബാങ്കിൾസ്,ബ്ലോക്ക്,ചുഴി തുടങ്ങിയ ചിത്രങ്ങളാണ് ഇന്നലെ റിലീസ് ചെയ്തത്.പ്രശസ്ത നടൻ ഇന്ദ്രൻസ് അഭിനയിച്ച 'നിഴലാണെന്റെ അച്ഛൻ, ജീവിതം കൈവിട്ടു പോയ മകനെ നേർവഴിക്ക് നയിക്കാനുള്ള ഒരു അച്ഛന്റെ കഠിനപ്രയത്നത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്.

നിഷ്‌കളങ്കമായ ഒരു ബാല്യത്തിന്റെ അതിക്രമത്തിന്റെയും കരുതലിന്റെയും കഥ പറയുന്ന ചിത്രമാണ് ബാങ്കിൾസ്.അഴിയാക്കുരിക്കിനുള്ളിൽ ജീവിതം കരിപ്പിടിപ്പിക്കുന്നവരുടെയും ജീവിതാവസാനവും അതുപോലെതന്നെയെന്ന് ചൂണ്ടിക്കാണിക്കുന്ന ചിത്രമാണ് ബ്ലോക്ക്.ജീവിതം എന്നുമൊരു പൊരുതലാണ്. ചുഴികളും തിരമാലകളും നിറഞ്ഞ കടലിനോടുള്ള പൊരുതൽ എന്ന് നമ്മെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന ഹൃസ്വചിത്രമാണ് ചുഴി.ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് പുറമെ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിനും പുരസ്‌കാരം ലഭിക്കും.