
മരക്കൊമ്പിൽ ടാർപായും പഴന്തുണികളും ഉപയോഗിച്ച് കുടിൽകെട്ടുന്ന പരമ്പരാഗത ആദിവാസി കുടിലുകളിൽ മാറ്റം വരുന്നു. സിറ്റൗട്ടും, കിടപ്പുമുറികളും, ആധുനിക സൗകര്യങ്ങളോടു കൂടിയ ആടുക്കളകളൊക്കെയാണ് ഇപ്പോഴത്തെ ആദിവാസി കുടിലുകൾ. പത്തനംതിട്ട ശബരിമല കാടുകളിൽ കാണുന്ന ആദിവാസികൾ ഈറ കൊണ്ട് ഹട്ടുകളുടെ മാതൃകയിലുള്ള കുടിലുകൾ നിർമിക്കുകയാണ്.
ഇതിനോടകം മൂന്നെണ്ണത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞു.സിറ്റൗട്ട് ചേർന്നതാണ് പൂമുഖം,അകത്തേക്ക് കയറിയാൽ സ്വീകരണമുറി,രണ്ട് കിടപ്പുമുറികൾ, മേൽക്കൂരയിൽ ഷീറ്റുകൾ വിരിച്ചു....ഇങ്ങനെ പോകുന്നു സൗകര്യങ്ങൾ.
വന്യമൃഗങ്ങളുടെ ഉപദ്രവമുണ്ടാകാതിരിക്കാൻ പുറത്ത് മൂന്ന് വശത്തും കിടങ്ങുകളുമുണ്ട്.എല്ലാം പ്രകൃതിദത്തമായ നിർമാണ പ്രവർത്തനങ്ങൾ മാത്രം.ഒരിക്കൽ ശബരിമലയിലേക്ക് പോയ ജില്ലാ കളക്ടർ പിബി നൂഹ് പുതിയ രീതിയിലുള്ള കുടിൽ നിർമാണം കണ്ട് അവിടേക്ക് കയറി. മേൽക്കൂരയ്ക്കുള്ള ഷീറ്റുകൾ പിന്നീട് അദ്ദേഹമാണ് എത്തിച്ചുകൊടുത്തത്. കുടിലുകൾ നിർമിച്ചുകൊണ്ടിരുന്ന ആദിവാസി യുവാവിന് കളക്ടർ പ്രോത്സാഹനവും നൽകി.അഞ്ച് കിലോമീറ്ററോളം ദൂരെ നിന്ന് ഈറ്റ കൊണ്ടുവന്നാണ് നിർമാണം.
എന്നാൽ വനംവകുപ്പിന്റെ സ്ഥലത്ത് സ്ഥിരതാമസത്തിനുള്ള നിർമാണം നടത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ എതിർക്കുന്നുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കളക്ടറോട് സംസാരിക്കുമെന്ന് പട്ടികവർഗ വകുപ്പ് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട.