സേഹരി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലേയ്ക്ക് മുഖ്യാതിഥിയായി എത്തിയ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ പെരുമാറ്റം ഏറെ ചർച്ചയായിരന്നു.പരിപാടിക്കിടെ യുവനടൻ ഹര്‍ഷ് കനുമിള്ളി, നന്ദമൂരി ബാലകൃഷ്ണയെ ‘അങ്കിൾ’ എന്ന് അഭിസംബോധന ചെയ‌്തതോടു കൂടിയായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്.‘അങ്കിൾ’ എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. അപ്പോൾതന്നെ നടൻ മാപ്പ് പറഞ്ഞെങ്കിലും,ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.
ഇതിനിടെ നന്ദമൂരിയ്ക്ക് ഫോൺ വന്നു. അദ്ദേഹം ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. കൂടാതെ പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുകയും ചെയ‌്തു. ഇപ്പോഴിതാ സംഭവം ചർച്ചയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഷ്.
"എന്‍റെ ഇടതു കൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്‍റെ അരങ്ങേറ്റ ചിത്രമാണ് സേഹരി. അതിന്‍റെ പോസ്റ്റര്‍ ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് അദ്ദേഹം എന്‍റെ കൈ തട്ടി മാറ്റിയത്. ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. ഈ ചടങ്ങിന് ക്ഷണിച്ചപ്പോള്‍ത്തന്നെ അവർ വരാമെന്നേറ്റു. ഞങ്ങള്‍ക്ക് നന്ദിയുണ്ട്"-നടൻ പറഞ്ഞു