australian-special-force

സിഡ്നി: 39 കൊലപാതകങ്ങൾ നടത്തിയതായി സമ്മതിച്ച് ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് സൈനികർ. കൃത്യത്തിൽ പങ്കാളികളായ സൈനികരുടെ ബഹുമതികൾ തിരിച്ചെടുത്ത്, ഇവരെ ക്രിമിനൽ വിചാരണ ചെയ്യാൻ ഒരുങ്ങുകയാണ് ആസ്ട്രേലിയൻ ഭരണകൂടമെന്നാണ് റിപ്പോർട്ട്.

മിലിട്ടറി ചീഫ് ആൻഗസ് ക്യാംപ്ബെൽ നടത്തിയ നീണ്ട ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഏറ്റുമുട്ടലുകൾക്കിടെ പിടികൂടിയ സാധാരണക്കാരായ 23 പേരെ വധിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് എൻ.എസ്.ഡബ്ല്യിയു അപ്പീൽ കോടതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഓപ്പറേഷനുകൾക്കിടെയായിരുന്നു സംഭവം. സൈനികർ നേരിട്ടോ അവരുടെ നിർദ്ദേശപ്രകാരമോ നിരായുധരായ സാധാരണക്കാരെയും തടവുകാരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ രണ്ട് കൊലപാതകങ്ങളെങ്കിലും യുദ്ധക്കുറ്റമോ ക്രൂരമായ പ്രവൃത്തിയോ ആണെന്നും അന്വേഷണസംഘം പറയുന്നു. ആസ്ട്രേലിയൻ സൈന്യത്തിന്റെ പ്രൊഫഷണൽ സമീപനത്തിനോടുള്ള വഞ്ചനയാണ് റിപ്പോർട്ടിലൂടെ പുറത്തു വന്നതെന്നായിരുന്നു ജനറൽ ക്യാംപ്ബെലിന്റെ പ്രതികരണം.