പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ അമീലിയ ഗ്രാമത്തിൽ വിഷമദ്യം കഴിച്ച് ഏഴുപേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തിലെ ഒരു മദ്യശാലയിൽനിന്ന് മദ്യം കഴിച്ചവരാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. മദ്യശാല ഉടമയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യം വിറ്റതിന് മദ്യശാല ഉടമകൾക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു.