ന്യൂഡൽഹി: ഡൽഹിയിൽ പൊതുസ്ഥലത്ത് തുപ്പുന്നവർക്കും പുകയില ഉപയോഗിക്കുന്നവർക്കും പിഴ ഈടാക്കാനൊരുങ്ങി സർക്കാർ. രണ്ടായിരം രൂപ പിഴ ഈടാക്കുമെന്നാണ് ഡൽഹി സർക്കാർ അറിയിച്ചിരിക്കുന്നത്. ക്വാറന്റൈൻ ലംഘനം, മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടും. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.
മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 500ൽ നിന്ന് 2000 ആക്കി. ഡൽഹിയിലെ പൊതു സ്ഥലങ്ങളിൽ മാസ്ക് വിതരണം നടത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.