gunfire

വാഷിംഗ്​ടൺ: അമേരിക്കയിലെ വിസ്​കോൻസിനിലെ മാളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർക്ക്​ പരിക്ക്​. അക്രമിക്കായി തെരച്ചിൽ തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു​. വോവറ്റോസ മേഫെയർ മാളിൽ​ വെടിവയ്പ് ഉണ്ടായതായും ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥല​ത്തെത്തിയതായും എഫ്​.ബി.ഐയും മിൽവോട്ടി കൗണ്ടി ഷെരീഫിന്റെ ഓഫിസും ട്വീറ്റ്​ ചെയ്​തു. സുരക്ഷ ഉദ്യോഗസ്ഥർ സ്​ഥല​ത്തെത്തുന്നതിന്​ മുമ്പ്​ അക്രമി കടന്നുകളഞ്ഞെന്നാണ് വിവരം. ആരുടെയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ വിവരം. 20നും 30നും ഇടയിലുള്ള യുവാവാണ് അക്രമം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.