കോട്ടയം : എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഗാന്ധിനഗർ ഒാണാട്ട് പി.ബാലകൃഷ്ണപിള്ള (82) നിര്യാതനായി. കോട്ടയം പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗവും ആയാംകുടി ഹൈസ്കൂൾ മാനേജരുമാണ്. ഭാര്യ : കെ.ജി.ശാരദാമ്മ (റിട്ട.പ്രിൻസിപ്പൽ, ഡി.വി.എച്ച്.എസ്.എസ് കുമാരനല്ലൂർ). മക്കൾ : ഡോ.പത്മകുമാർ പി. പിള്ള (യു.എസ്.എ), എസ്.ലക്ഷ്മി. മരുമക്കൾ : സി.ഇന്ദുമോഹൻ, ജി.വി.പിള്ള. സംസ്കാരം ഇന്ന് 2 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.