തിരുവനന്തപുരം: 'നവകേരള പീപ്പിൾസ് പാർട്ടി'യുമായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് രംഗപ്രവേശം ചെയ്ത നടൻ ദേവനെ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ രാഷ്ട്രീയ നേതാവെന്ന് വാഴ്ത്തി 'ഫോർബ്‌സ് ഇന്ത്യ' മാസിക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച നടന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു തലക്കെട്ട് നൽകിയിരിക്കുന്നത്.
എന്നാൽ ഒട്ടും വൈകാതെ തന്നെ ഈ അഭിമുഖം തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും മാസിക നീക്കം ചെയ്തിട്ടുമുണ്ട്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനും അദ്ദേഹത്തിന്റെ പാർട്ടിയെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.
ഈ വാർത്തയോട് വ്യത്യസ്ത രീതികളിലാണ് സോഷ്യൽ മീഡിയ ഈ വാർത്തയോട് പ്രതികരിക്കുന്നത്.നടനെക്കുറിച്ചുള്ള അഭിമുഖത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഏതാനും പേർ രംഗത്തുവന്നപ്പോൾ കേരള സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുൾപ്പെടെയുള്ള നിരവധി പേർ സംഭവത്തോട് ട്രോളുകളും പരിഹാസങ്ങളും കൊണ്ടാണ് പ്രതികരിച്ചത്.
“[Devan’s] mass cultural appeal as a movie artist and social icon is making him a rising political star.”
Oh really? Btw, Devan who? https://t.co/5dssU6LUBF— N.S. Madhavan (@NSMlive) November 20, 2020
അഭിമുഖത്തിന്റെ വെബ് ലിങ്ക് പങ്കുവച്ചുകൊണ്ട് എഴുത്തുകാരായ എൻ.എസ് മാധവൻ, അനിതാ നായർ തുടങ്ങിയവർ രംഗത്തുവന്നിട്ടുണ്ട്. അഭിമുഖത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് 'ആരാണീ ദേവൻ?' എന്നാണ് എൻ. എസ്. മാധവന്റെ ട്വിറ്ററിലൂടെ ചോദിക്കുന്നത്.
അതേസമയം, 'ഞാൻ വളർത്തുന്ന യൂണികോർണുമായി(മായാജാല കഥകളിലെ ഒറ്റക്കൊമ്പുള്ള കുതിര) പ്ലൂട്ടോയിൽ വെക്കേഷൻ ചിലവഴിച്ച ശേഷം ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ' എന്നാണ് അനിതാ നായരുടെ പരിഹാസം.
And I just returned from Pluto where I was vacationing with my pet unicorn😉 https://t.co/zmM8cRlui7
— anita nair (@anitanairauthor) November 19, 2020
മുൻപ് 'വോഗ് ഇന്ത്യ' മാസികയിൽ വന്ന മന്ത്രി കെ.കെ ശൈലജ ടീച്ചറെ കുറിച്ചുള്ള ലേഖനത്തെ ഓർമപ്പെടുത്തികൊണ്ട് 'മന്ത്രി ഷൈലജക്ക് പറ്റിയ എതിരാളി' എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദേവനുമായുള്ള ഫോർബ്സ് ഇന്ത്യയുടെ അഭിമുഖത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ 'എറർ' എന്നുള്ള പ്രതികരണമാണ് ലഭിക്കുന്നത്.
മന്ത്രി ഷൈലജക്ക് പറ്റിയ എതിരാളി.. ഫോബ്‌സ് മാസികയിൽ ദേവേട്ടൻ🤣https://t.co/pq1dlcMAtt
— Jenson George (@jenson_gk) November 19, 2020