modi

ചെന്നെെ:അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നെെ സന്ദർശനത്തിന് പിന്നാലെയാണ് പളനിസ്വാമി ഈ കാര്യം വ്യക്തമാക്കിയത്.


"ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന സഖ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകും.ഞങ്ങൾ പത്ത് വർഷം മികച്ച ഭരണം കാഴ്‌ചവച്ചു.അതിനാൽ ഞങ്ങളുടെ സഖ്യം 2021ലെ തിരഞ്ഞെടുപ്പിലും വിജയിക്കും. തമിഴ്‌നാട് ജനത ഏപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കും." പളനിസ്വാമി പറഞ്ഞു.

ഒമ്പത് വർഷത്തിലേറെയായി നീളുന്ന ഭരണ നയങ്ങളിലൂടെ വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഡി.എം.കെയ്‌ക്കെതിരെ വിജയം നേടാനാകുമെന്നാണ് എ.ഐ.എ.ഡി.എം.കെ കരുതുന്നത്.മുൻ മുഖ്യമന്ത്രി ജയലളിതയുടെനേതൃത്വത്തിൽ 2011ൽ എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട്ടിൽ മികച്ച വിജയം നേടിയിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണതുടർച്ച നേടി. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യം മികച്ച പ്രകടനം കാഴ്‌ചവച്ചു.