വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയറിന് കൊവിഡ്. അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ലെന്നും ക്വാറന്റൈനിൽ കഴിയുകയാണെന്നും വക്താവ് അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ നിരീക്ഷണത്തിൽ പോയതായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായും വക്താവ് പറഞ്ഞു.നേരത്തേ ട്രംപിനും പ്രഥമ വനിതയായ മെലാനിയയ്ക്കും മകൻ ബാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.