ഐ.എസ്.എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. ടൂർണമെന്റിലെ വമ്പൻ ടീമുകളായ ബംഗളൂരു എഫ്.സിയും ഗോവ എഫ്.സിയും തമ്മിൽ ഏറ്രുമുട്ടും.
രാത്രി 7.30 മുതൽ ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം.
2018-19 സീസണിൽ ചാമ്പ്യൻമാരായ ടീമാണ് ബംഗളൂരു. ഫൈനലിൽ അന്ന് ഗോവയെയാണ് കീഴടക്കിയത്.
രണ്ട് തവണ ഫൈനലിൽ എത്തിയെങ്കിലും ഗോവയ്ക്ക് ഇതുവരെ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ലീഗ് വിന്നേഴ്സ് കിരീടം അവർക്കായിരുന്നു.
സ്പാനിഷ് കോച്ച് ജുവാൻ ഫെറാൻഡോയുടെ കീഴിൽ അടിമുടി മാറ്റവുമായാണ് ഗോവയിറങ്ങുന്നത്.സ്പാനിഷ് സ്ട്രൈക്കർ ഇഗർ അൻഗുളോ, എഡു ബേഡിയ, ലെന്നി റോഡ്രിഗസ്, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരാണ് ഗോവയുടെ കുന്തമുനകൾ.
കാർലോസ് ക്വുയോഡാർറ്റിന്റെ ശിക്ഷണത്തിൽ സാക്ഷാൽ സുനിൽ ഛെത്രിയുടെ നേതൃത്വത്തിലാണ് ബംഗളൂരുവിന്റെ പടയൊരുക്കം. ഗുർപ്രീത് സിംഗ് സന്ധു, ഹാവോക്കിപ്പ്, പാർത്താലു, ഭെകെ,റാൾട്ടെ തുടങ്ങി നിരവധി പരിചയസമ്പന്നർ കരുത്തായുണ്ട്.