കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എം.സി.എക്‌സ്) അടിസ്ഥാന ലോഹങ്ങളായ അലുമിനിയം, ചെമ്പ്, ഈയം, നിക്കൽ, സിങ്ക് എന്നിവയുടെ അവധി വ്യാപാരം തുടങ്ങിയ ആദ്യമാസം തന്നെ മികച്ച വില്പന. എം.എസി.എക്‌സ് ഐകോംഡെക്‌സ് ബേസ് മെറ്റൽ ഇൻഡക്‌സ് എന്ന പേരിലുള്ള അവധി വ്യാപാരക്കരാറിന്റെ ആദ്യമാസത്തിൽ തന്നെ 1,336 കോടി രൂപയുടെ വില്പന നടന്നു.
ഒക്‌ടോബർ 19നാണ് ഇവയുടെ അവധി വ്യാപാരത്തിന് എം.സി.എക്‌സ് തുടക്കമിട്ടത്. ആരംഭദിനത്തിൽ തന്നെ 102.36 കോടി രൂപയുടെ വില്പന നടന്നു. ഇതു റെക്കാഡാണെന്ന് എം.സി.എക്‌സ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പി.എസ്. റെഡ്ഡി പറഞ്ഞു.