bharathi

മുംബയ്: മിനിസ്ക്രീൻ ഹാസ്യതാരം ഭാരതി സിംഗിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഭാരതിയുടെ അന്ധേരിയിലെ വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനാണ് താരത്തെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച എൻ.സി.ബി പിടികൂടിയ ലഹരി വിൽപ്പനക്കാരനിൽ നിന്നാണ് ഭാരതി സിംഗിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് എൻ.സി.ബി നടത്തുന്ന അന്വേഷണത്തിന്റെ തുടർച്ചയാണ് ഈ അറസ്റ്റ്.