amit-sha

ചെന്നൈ: കൊവി​ഡി​നെതി​രെ പോരാടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെന്നൈയിൽ നടന്ന തമിഴ്നാട് സർക്കാരിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകവും രാജ്യവും കൊവിഡിനെതിരെ പോരാടുന്നു. സർക്കാർ മാത്രമല്ല 130 കോടി ജനങ്ങളും പകർച്ചവ്യാധിക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ തമിഴ്‌നാട് സർക്കാരിനെ അമിത് ഷാ പ്രശംസിച്ചു.