ഡോർട്ട്മുണ്ട്: ഈ വർഷത്തെ ഗോൾഡൻ ബോയ് അവാർഡിന് ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ ഏർലിംഗ് ഹാളണ്ട് അർഹനായി. ഡോർട്ട്മുണ്ടിന്റെ തന്നെ ജേഡൻ സാഞ്ചോ, ബാഴ്സ ടീനേജർ അൻസു ഫാറ്റി, മാഞ്ചസ്റ്രർ യുണൈറ്രഡ് താരം മേസൺ ഗ്രീൻവുഡ്, ബയേൺ മ്യൂണിക്കിന്റെ അൽഫോൻസോ ഡേവിസ് എന്നിവരെ പിന്തള്ളിയാണ് നോർവീജിയൻ താരം ഹാളണ്ട് പുരസ്കാരം സ്വന്തമാക്കിയത്. യൂറോപ്യൻ ടോപ് ലീഗുകളിലെ മികച്ച അണ്ടർ 21 താരത്തിന് നൽകുന്ന അവാർഡാണ് ഗോൾഡൻ ബോയി പുരസ്കാരം. 2019-20 സീസണിൽ എല്ലാ മത്സരങ്ങളിലുമായി 44 ഗോളുകൾ ആണ് ഹാളണ്ട് അടിച്ച് കൂട്ടിയത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ നാല് ഗോളുകൾ അടക്കം 11 മത്സരങ്ങളിൽ 11 ഗോളുകൾ ഹാളണ്ട് അടിച്ച് കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഹാവോ ഫെലിക്സാണ് അവാർഡ് നേടിയത്.
ഇറ്റാലിയൻ പത്രമായ ടുട്ടോ സ്പോർട്ടാണ് അവാർഡ് നൽകുന്നത്.