പലനിറങ്ങളിൽ ഭംഗിയേറിയ ആമ്പൽ പുഷ്പങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്നുണ്ട്. ആരോഗ്യഗുണങ്ങളുള്ള ഔഷധസസ്യം കൂടിയാണിത്. രക്തത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ ആമ്പലിന് സാധിക്കും. കരൾ ആരോഗ്യത്തെ സംരക്ഷിക്കുന്നു. വെള്ള ആമ്പലിന്റെ വേരുകളിൽ നിന്ന് തയാറാക്കുന്ന പൊടി ഉപയോഗിച്ച് തയാറാക്കുന്ന ചായ ക്ഷയം, ശ്വാസകോശ രോഗങ്ങൾ, വയറിളക്കം, ഛർദ്ദി തുടങ്ങിയവയ്ക്കു പരിഹാരമാണ്. വെള്ള ആമ്പലിന്റെ വേരുകളിൽ നിന്നും നിർമ്മിച്ച കുഴമ്പ് മുഴകൾ, ശരീരത്തിലെ നീർവീക്കം തുടങ്ങിയവയ്ക്ക് പ്രതിവിധിയാണ്. ദന്താരോഗ്യത്തിന് ഗുണകരമാണ്. നീല ആമ്പൽ വിഷാദം അകറ്റുന്നതിനും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ ആർത്തവപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും നീല ആമ്പൽ പ്രതിവിധിയാണ്. തൊലി കളഞ്ഞ തണ്ടും പൂവിന്റെ ഇതളും പച്ചയ്ക് കഴിക്കാം.