തൃശൂർ: ചാവക്കാട്ടുണ്ടായ വാഹനാപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ ഒരു കുടുംബത്തിലുളളവർക്കാണ് പരിക്കേറ്റത്. പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവകാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നുപുലർച്ചെയായിരുന്നു അപകടം. ഇടിയുടെ ആഘാത്തിൽ കാർ തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിയത്. പരിക്കേറ്റവരുടെ നില ഗുരുതരമാണോ എന്ന് വ്യക്തമല്ല.