ed

തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ടിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ ഡി) അന്വേഷണം. മസാലബോണ്ടുകളുടെ അനുമതിയുടെ വിശദാംശങ്ങൾ തേടി ഇ ഡി റി​സർവ് ബാങ്ക് ഒഫ് ഇന്ത്യക്ക് (ആർ ബി​ ഐ )

കത്തുനൽകിയിട്ടുണ്ട്. നേരത്തേ മസാലബോണ്ടുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.

സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ഈ ഭാഗങ്ങൾ പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് സർക്കാരിന്റെ വാദം.

അതേസമയം, ​കി​ഫ്ബി​യെ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ടി​നെ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ ​ഹൈ​ക്കോ​ട​തി​യി​ലു​ള്ള​ ​കേ​സി​ൽ​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഫാ​ലി എ​സ്.​ ​ന​രി​മാ​നെ​ക്കൂ​ടി​ ​വാ​ദ​ത്തി​നി​റ​ക്കും.​ ​ഡ​ൽ​ഹി​യി​ലു​ള്ള​ ​സ്റ്രാ​ൻ​ഡിം​ഗ് ​കോ​ൺ​സ​ലി​ന് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ക​ര​ടു​റി​പ്പോ​ർ​ട്ടി​ൽ​ ​ഇ​ല്ലാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ന്തി​മ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തും​ ​കി​ഫ്ബി​ക്ക് ​വാ​യ്പ​യെ​ടു​ക്കാ​ൻ​ ​അ​നു​മ​തി​യി​ല്ലെ​ന്ന​ ​സി.​എ.​ജി​ ​വാ​ദ​വും​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടാ​നാ​ണ് ​നീ​ക്കം. സി.​എ.​ജി​ ​പ​രാ​മ​ർ​ശ​ങ്ങ​ളെ​ ​നി​യ​മ​പ​ര​മാ​യും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​ഭ​ര​ണ​പ​ര​മാ​യും​ ​നേ​രി​ടാ​നാ​ണ് ​സി.​പി.​എ​മ്മി​ന്റെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​തീ​രു​മാ​നം.​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​മാ​യ​ ​സി.​എ.​ജി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​തെ​റ്റി​ച്ച് ​ത​യ്യാ​റാ​ക്കി​യ​താ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വാ​ദി​ക്കും.