covid-19

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 90.95 ലക്ഷം കടന്നു. 4.4 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

501 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 1,33,227 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 43,493 പേർ രോഗമുക്തി നേടി. 85 ലക്ഷത്തിലധികം പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.93.68 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

With 45,209 new #COVID19 infections, India's total cases rise to 90,95,807

With 501 new deaths, toll mounts to 1,33,227. Total active cases at 4,40,962

Total discharged cases at 85,21,617 with 43,493 new discharges in last 24 hrs. pic.twitter.com/jtWtREu9oK

— ANI (@ANI) November 22, 2020

ഇന്നലെ രാജ്യത്ത് 10,75,326 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 13.17 കോടി സാംപിളുകൾ പരിശോധിച്ചു. അതേസമയം ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ഡൽഹിയിൽ ഇന്നലെ 5,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 111 പേർ മരിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. രാജസ്ഥാനിൽ എട്ട് ജില്ലകളിൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തിലെയും മദ്ധ്യപ്രദേശിലെയും ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ രാത്രി കാല കർഫ്യൂനിലവിൽ വന്നിരുന്നു.