തന്റെ പേരിൽ ജൂനിയർ ആർട്ടിസ്റ്റുകളെ വിളിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചവർക്കെതിരെ സംവിധായകൻ അൽഫോൺസ് പുത്രൻ സൈബർ സെല്ലിൽ പരാതി നൽകി.സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു ഫോൺവിളികൾ. അൽഫോൺസ് പുത്രൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
രണ്ട് നമ്പരുകളിൽ നിന്നായി ചില നടിമാർക്കും മറ്റു സ്ത്രീകൾക്കും തന്റെ പേരിൽ കോളുകൾ ലഭിക്കുന്നുണ്ടെന്നും അത് താൻ അല്ലെന്നും അൽഫോൺസ് പുത്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നമ്പരുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. നമ്പറുകളിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ താൻ അൽഫോൺസ് പുത്രനാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.