തിരുവനന്തപുരം: എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയത് ഗുണം ചെയ്തെന്ന് ബി.ജെ.പി വിലയിരുത്തൽ. ബി.ജെ.പിയോട് അകൽച്ച പാലിച്ചിരുന്ന മുസ്ലിം സമുദായത്തിൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻതോതിൽ സ്ഥാനാർത്ഥികളെ നിറുത്താൻ കഴിഞ്ഞത് വലിയ മാറ്രമാണെന്നാണ് നേതൃത്വം കരുതുന്നത്. 16 മുസ്ലിം സ്ത്രീകളാണ് ഇത്തവണ ബി.ജെ.പിക്കായി മത്സരിക്കുന്നത്.
ലീഗ് പോലും വനിതാ സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിറുത്താൻ ബുദ്ധിമുട്ടുമ്പോഴാണ് ഇതുവരെ ബി.ജെ.പിയോട് അകന്നു നിന്നിരുന്ന മുസ്ലിം സമുദായത്തിൽ നിന്ന് സ്ത്രീകളുൾപ്പെടെയുള്ളവർ എത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിം സമുദായത്തിൽ 60 ഓളം പേരാണ് ബി.ജെ.പി സ്ഥാനാർത്ഥികളായി ഇത്തവണ മത്സരിക്കുന്നത്.