diana

ലണ്ടൻ: മ​രി​ച്ച് ​വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും​ ​ഇ​ന്നും​ ​ലോ​ക​ജ​ന​ത​യു​ടെ​ ​മ​ന​സി​ൽ​ ​മാ​യാ​തെ​ ​നി​ൽ​ക്കു​ന്ന​ ​മു​ഖ​മാ​ണ് ​ഡ​യാ​ന​ ​രാ​ജ​കു​മാ​രി​യു​ടേ​ത്.​ ​ഡ​യാ​ന​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​ന​ട​ത്തി​യ​ ​ഒ​രു​ ​അ​ഭി​മു​ഖം​ ​ഈ​ ​അ​ടു​ത്തി​ടെ​ ​വീ​ണ്ടും​ ​വൈ​റ​ലാ​യി​രു​ന്നു.​ 1995​ലെ​ ​ഈ​ ​അ​ഭി​മു​ഖ​ത്തെ​ക്കു​റി​ച്ച് ​ബി.​ബി.​സി​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ചാ​ൾ​സി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​സ്പെ​ൻ​സ​റു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​പ്ര​കാ​ര​മാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.

‌​‌​ഡ​യാ​ന​ ​-​ ​ചാ​ൾ​സ് ​ദ​മ്പ​തി​മാ​രു​ടെ​ ​വൈ​വാ​ഹി​ക​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ട​ലെ​ടു​ത്ത​ ​അ​സ്വാ​ര​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​ലോ​ക​മ​റി​ഞ്ഞ​ത് ​ഈ​ ​അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ്.
മു​ൻ​ ​സു​പ്രീം​ ​കോ​ട​തി​ ​ജ​ഡ്ജി​ ​ജോ​ൺ​ ​ഡൈ​സ​ൻ​ ​ആ​യി​രി​ക്കും​ ​അ​ന്വേ​ഷ​ണ​ത്തി​നു​ ​നേ​തൃ​ത്വം​ ​കൊ​ടു​ക്കു​ക.
മാ​ർ​ട്ടി​ൻ​ ​ബ​ഷി​റാ​ണ് ​ഡ​യാ​ന​യു​മാ​യി​ ​അ​ഭി​മു​ഖം​ ​ന​ട​ത്തി​യ​ത്.​ ​എ​ന്നാ​ൽ,​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​കാ​ണി​ച്ചാ​ണ് ​അ​ഭി​മു​ഖ​ത്തി​ന് ​ഡ​യാ​ന​യെ​ ​പ്രേ​രി​പ്പി​ച്ച​ത് ​എ​ന്നാ​ണ് ​സ്പെ​ൻ​സ​റു​ടെ​ ​ആ​രോ​പ​ണം.​​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​താ​നും​ ​ചാ​ൾ​സും​ ​ത​മ്മി​ൽ​ ​അ​ക​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ഡ​യാ​ന​ ​തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു.
എ​ന്റെ​ ​വി​വാ​ഹ​ത്തി​ൽ​ ​മൂ​ന്നു​ ​പേ​രു​ണ്ട് ​എ​ന്നാ​ണ് ​അ​ന്ന് ​‍​ഡ​യാ​ന​ ​പ​റ​ഞ്ഞ​ ​പി​ന്നീ​ട് ​പ്ര​ശ​സ്ത​മാ​യ​ ​വാ​ച​കം.​ ​ചാ​ൾ​സ്,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​മു​കി​ ​കാ​മി​ല​ ​പാ​ർ​ക്ക​ർ​ ​ബൗ​ൾ​സ്,​ ​പി​ന്നെ​ ​താ​നും​ ​എ​ന്നാ​ണ​വ​ർ​ ​ഉ​ദ്ദേ​ശി​ച്ച​ത്.​ ​വി​വാ​ഹ​ത്തി​ൽ​ ​താ​ൻ​ ​അ​വി​ശ്വ​സ്ത​യാ​യി​രു​ന്നു​ ​എ​ന്നും​ ​ഡ​യാ​ന​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഡ​യാ​ന​യു​ടെ​ ​സ്വ​ന്തം​ ​പ​രി​ചാ​ര​ക​ർ​ക്ക് ​കൈ​ക്കൂ​ലി​ ​കൊ​ടു​ത്ത് ​ബ​ഷി​ർ​ ​ചാ​ര​പ്പ​ണി​യും​ ​ചെ​യ്യി​പ്പി​ച്ചി​രു​ന്നെ​ന്നാ​ണ് ​വി​വ​രം.
ര​ഹ​സ്യ​ങ്ങ​ൾ​ ​ചോ​ർ​ത്തു​ന്ന​തി​നാ​യി​ ​ബെ​ക്കിം​ഗ്ഹാം​ ​പാ​ല​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​ല​ർ​ക്കും​ ​ബ​ഷി​ർ​ ​കൈ​ക്കൂ​ലി​ ​കൊ​ടു​ത്തി​രു​ന്നെ​ന്നും​ ​വി​വ​ര​മു​ണ്ട്.
എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യെ​പ്പ​റ്റി​പ്പോ​ലും​ ​ബ​ഷി​ർ​ ​മോ​ശ​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ന്നും​ ​ആ​രോ​പ​ണ​മു​ണ്ട്