പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെ.ടി.എമ്മിന്റെ ഓൾ ന്യൂ കെ.ടി.എം 250 അഡ്വഞ്ചറിന്റെ ബുക്കിംഗ് ഡീലർഷിപ്പുകളിൽ തുടങ്ങി. ബി.എസ്-6 ചട്ടം പാലിക്കുന്ന, 248 സി.സി., ഡി.ഒ.എച്ച്.സി 4-വാൽവ്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് - കൂൾഡ് എൻജിന്റെ കരുത്ത് 30 എച്ച്.പിയാണ്. 24 എൻ.എം. ടോർക്കും കൂടി ഉള്ളതിനാൽ മികച്ച പെർഫോമൻസ് ഉറപ്പാക്കാം.
ബ്രേക്ക്, സസ്‌പെൻഷൻ തുടങ്ങിയവയുടെ നിലവാരത്തിൽ വിട്ടുവീഴ്‌ചകളില്ല. എ.ബി.എസിൽ അധിക ഓഫ്-റോഡ് മോഡ് കൂടിയുണ്ട്. ഒരു സ്വിച്ചിലൂടെ ഇതുപയോഗിക്കാം. 14 ലിറ്ററിന്റേതാണ് ഇന്ധനടാങ്ക്. എഖ്‌സ്‌ഷോറൂം വില (ഡൽഹി) : ₹2,48,526