1. ''അപകീർത്തികരമെന്ന് കരുതുന്ന സൈബർ ഇടപെടലുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന തരത്തിൽ കേരളം നടപ്പിലാക്കിയ നിയമം ക്രൂരമാണ്. വിയോജിപ്പുകളെ നിശബ്ദമാക്കാൻ ഇത് ദുരുപയോഗം ചെയ്യപ്പെടും.
-പ്രശാന്ത് ഭൂഷൺ
2. ''മാദ്ധ്യമങ്ങളെ നിശബ്ദരാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണിത്.
- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
3.''സാമൂഹിക മാദ്ധ്യമങ്ങളെയും മുഖ്യധാരാ മാദ്ധ്യമങ്ങളെയും കരിനിയമം കൊണ്ടുവന്ന് നിയന്ത്രിക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയമായ എതിർപ്പിനെ പോലും തടസപ്പെടുത്താനുള്ള ഗൂഢ നീക്കമാണിത്. -ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ
4. മനുഷ്യർക്ക് രോഗം വരുന്നതുപോലെ മാദ്ധ്യമങ്ങൾക്കും രോഗം വരുന്നുണ്ട്. സാക്ഷര കേരളം എന്നു പറയാറുണ്ടെങ്കിലും സാംസ്കാരിക സാക്ഷരത എത്രമാത്രമുണ്ടെന്ന് പരിശോധിക്കണം.
എം.എ. ബേബി,
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം,
5. ''സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയത്. സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനത്തെ തടങ്കലിലാക്കുന്ന നിയമമാണിത്.
-കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
6.''മാദ്ധ്യമസ്വാതന്ത്ര്യത്തിനൊപ്പം പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ് എന്നിവ സംരക്ഷിക്കാനും സർക്കാരിന് ചുമതലയുണ്ട്. പൊലീസ് നിയമ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കില്ല.
- മുഖ്യമന്ത്രി പിണറായി വിജയൻ