rsp

തിരുവനന്തപുരം: അഴിമതിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കാലഹരണപ്പെട്ട ആരോപണം വീണ്ടെടുത്ത് അന്വേഷിക്കുന്നത് കച്ചിത്തുരുമ്പിൽ പിടിച്ച് രക്ഷപ്പെടാമെന്ന് കരുതിയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രസ്താവനയിൽ പറഞ്ഞു.

അധികാരികളുടെ മുഖം വികൃതമായപ്പോൾ കണ്ണാടിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനുള്ള പാഴ്ശ്രമമാണ് പിണറായി സർക്കാരിന്റേത്. ഭരണപക്ഷത്തെ അഴിമതി പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടുവരേണ്ടത് പ്രതിപക്ഷത്തിന്റെ ധർമ്മമാണെന്നും അതാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അസീസ് പറഞ്ഞു.