തിരുവനന്തപുരം: ദേശീയ അവയവദാന ദിനാഘോഷത്തിന്റെ ഭാഗമായി അവയവ ദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഫോർ ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റേഴ്സും (ഐ.എ.ടി.സി) ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി റോൾബാൾ സ്കേറ്റിംഗ് നടത്തി. ഇന്നലെ രാവിലെ വെള്ളയമ്പലം മാനവീയം വീഥിയിൽ നടന്ന റോൾബാൾ സ്കേറ്റിംഗ് ഇവന്റ് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ ഉദ്ഘാടനം ചെയ്‌തു. കേരള റോൾബാൾ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി എസ്. സാജി, സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ നോമിനി നാസർ എന്നിവർ സംസാരിച്ചു. ഐ.എ.ടി.സി സംസ്ഥാന സെക്രട്ടറി പി.വി. അനീഷ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം എസ്.എൽ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.