പാട്ന: ബീഹാറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് മേഖലാ തലവൻ അലോക് യാദവ് ഉൾപ്പെടെ മൂന്ന്പേരെ വെടിവച്ചു കൊന്നു. ഗയയിൽ ഞായറാഴ്ച പുലർച്ചെയാണ് സുരക്ഷാസേനയായ കോബ്രാ കമാൻഡോകൾ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വധിച്ചതെന്ന് അധികൃതർ അറിയിച്ചു. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട നേതാവാണ് അലോക് യാദവ്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. എ.കെ 47 റൈഫിള്‍ അടക്കം തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 205 ബറ്റാലിയന്‍ കോബ്ര കമാന്‍ഡോകളും സംസ്ഥാന പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയത്.