മീരാ നായർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് മിനിസീരീസായ ' എ സ്യൂട്ടബിൾ ബോയി'യിലെ ഒരു രംഗത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ഹിന്ദുവായ നായിക തന്റെ മുസ്ലിം മതവിശ്വാസിയായ തന്റെ കാമുകനെ ക്ഷേത്ര പരിസരത്ത് വച്ച് ചുംബിക്കുന്ന ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആൾക്കാർ സീരിസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. രംഗം 'ലവ് ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇതേ രംഗം ഒരു മുസ്ലിം പള്ളിക്കുള്ളിൽ വച്ചായിരുന്നു സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു എന്നും ഇവർ ചോദിക്കുന്നു.
‘A Suitable Boy’ कार्यक्रम में @NetflixIndia ने एक ही एपिसोड में तीन बार मंदिर प्रांगण में चुंबन दृश्य फ़िल्माए।
पटकथा के अनुसार मुस्लिम युवक को हिंदू महिला प्रेम करती है, पर सभी किसिंग सीन मंदिर प्रांगण में क्यूँ .??
रीवा में इस मामले पर FIR दर्ज #BoycottNetflix pic.twitter.com/9cbqhmmZYo— BRAND ♕ • बिटटू ࿐ (TPN) (@brand_bittu) November 22, 2020
സീരീസിലെ ഈ രംഗം ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുമുണ്ട്. നമ്മുടെ സംസ്കാരം അല്ല നെറ്റ്ഫ്ലിക്സ് പ്രദർശിപ്പിക്കുന്നതെന്നും ഇവർ വാദിക്കുന്നു. അതേസമയം മുസ്ലിം മതവിശ്വാസികളായ ചിലരും സീരീസിലെ ഈ രംഗത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധമുയർത്തുന്നുണ്ട്.
മദ്ധ്യപ്രദേശിലെ ബി.ജെ.പി നേതാവായ ഗൗരവ് തിവാരിയാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ട് വിവാദത്തിന് വിവാദത്തിന് ആക്കം കൂട്ടിയത്. ക്ഷേത്രപരിസരത്ത് ഈ രംഗം ചിത്രീകരിച്ചതിന് സീരിസിന്റെ അണിയറ പ്രവർത്തകരെ തന്റെ ട്വീറ്റ് വഴി തിവാരി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. #BoycottNetflix എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുകൊണ്ട് സീരീസ് ബഹിഷ്കരിക്കണം എന്ന ആഹ്വാനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഈ ഹാഷ്ടാഗ് ഹാഷ്ടാഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയതായി കാണുന്നുണ്ട്.