കണിയാപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഇടതു സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തതാകുമെന്ന് കെ.പി.സി.സി സെക്രട്ടറി പാലോട് രവി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കണിയാപുരം ഡിവിഷൻ സ്ഥാനാർത്ഥി ചാന്നാങ്കര എം.പി. ഷൈലയുടെ അണ്ടൂർക്കോണത്തെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഭുവനചന്ദ്രൻനായർ അദ്ധ്യക്ഷനായിരുന്നു. കരകുളം കൃഷ്ണപിള്ള, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം, ചാന്നാങ്കര എം.പി. കുഞ്ഞ്, അഡ്വ. അൽത്താഫ്, കണിയാപുരം സൈനുദീൻ, മനോജ് വെമ്പായം, അനിൽ കുമാർ, എസ്.എ. വാഹിദ്, സുന്ദരൻ, തൊടിയിൽ ഹസൻ, ആലുവിള വാഹിദ് തുടങ്ങിയവർ സംസാരിച്ചു.