ന്യൂഡൽഹി : നാളെ ബഹ്റൈനിൽ തുടങ്ങുന്ന ഫിബ ഏഷ്യാകപ്പ് ക്വാളിഫയിംഗ് റൗണ്ട് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സീനിയർ പുരുഷ ടീമിൽ മലയാളിതാരം സെജിൻ മാത്യുവിനെയും ഉൾപ്പെടുത്തി. വിശേഷ് ഭൃഗുവംശി നയിക്കുന്ന ടീമിലെ ഏകമലയാളിയാണ് സെജിൻ.തിരുവല്ല സ്വദേശിയായ സെജിൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലാണ് പഠിക്കുന്നത്.ബഹ്റൈനിൽ ബയോ സെക്യുർ ബബിളിലാണ് മത്സരങ്ങൾ നടക്കുക.