ചേർത്തല: എസ്.എൻ ഡി.പി യോഗം സൈബർസേന കേന്ദ്ര സമിതിയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രസമിതി അധികാരമേറ്റു. ചേർത്തല ട്രാവൻകൂർ പാലസ് ഹോട്ടലിൽ നടന്ന പ്രഥമ യോഗം എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രസമിതി കോ- ഓർഡിനേറ്റർ അനിരുദ്ധ് കാർത്തികേയൻ, കിരൺ ചന്ദ്രൻ, കേന്ദ്ര സമിതി കൺവീനർമാരായ ധന്യ സതീഷ്, ജയേഷ് വടകര എന്നിവർ സംസാരിച്ചു. സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ സ്വാഗതവും കൺവീനർ സുധീഷ് സുഗതൻ നന്ദിയും പറഞ്ഞു.