thami

ഷൈൻ ടോം ചോക്കോ, സോഹൻ സീനു ലാൽ, ഗോപിക അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ആർ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിലെ 'മിയാ സുഹാ രാഗേ....എന്ന ഗാനത്തിന്റെ വീഡിയോ മലയാള സിനിമയിലെ പ്രമുഖരുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സുനിൽ സുഖദ, ശരൺ എസ്.എസ്, ശശി കലിംഗ, ഷാജി എ. ജോൺ, നിതിൻ തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവിശങ്കർ, രാജൻ പാടൂർ, നിതീഷ് രമേശ്, ആഷ്ലി ഐസക്ക് എബ്രാഹം, ഡിസ്നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാർ, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരൻ, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സ്‌കൈ ഹൈ എന്റർടെയ്‌ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി. പിള്ള നിർവഹിക്കുന്നു. എഡിറ്റിംഗ്: റഷിൻ. അഹമ്മദ്, ഫൗസിയ അബൂബക്കർ, നിഥിഷ് നടേരി എന്നിവരുടെ വരികൾക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. പി.ആർ.ഒ: എ.എസ് ദിനേശ്.