വാഷിംഗ്ടൺ: മലയാളി വേരുകളുള്ള ഇന്ത്യൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ദീപ ആനപ്പാറയുടെ 'ജിൻ പെട്രോൾ ഓൺ ദ പർപ്ൾ ലൈൻ' എന്ന കൃതി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ ന്യൂയോർക്ക് ടൈംസിന്റെ 2020ലെ 100 ശ്രദ്ധേയമായ പുസ്തകങ്ങളിൽ ഇടംപിടിച്ചു.ഇന്ത്യൻ വംശജനായ മേഘ മജുംദാറിന്റെ 'എ ബേണിംഗ്', സാമന്ത് സുബ്രഹ്മണ്യന്റെ ' ഡോമിനന്റ് കാരക്ടർ' എന്നിവയാണ് ലോകത്തെ മികച്ച 100 പുസ്തകങ്ങളിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ കൃതികൾ. അടുത്തിടെ പുറത്തിറങ്ങിയ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ആത്മകഥയായ ' എ പ്രോമിസ്ഡ് ലാൻഡ്' എന്ന കൃതിയും കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ കഥ, കവിത, നോവൽ എന്നിവയെ നിരൂപണം ചെയ്ത് ന്യൂയോർക് ടൈംസിന്റെ എഡിറ്റർമാരാണ് മികച്ച 100 പുസ്തകങ്ങൾ തിരഞ്ഞെടുത്തത്.