തിരുവനന്തപുരം : 1964ൽ സിലോണിൽ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി ക്രിക്കറ്റർ ഡോ.സി.കെ ഭാസ്കർ (ചന്ദ്രോത്ത് കല്യാടൻ ഭാസ്കർ ) യു.എസിൽ അന്തരിച്ചു.79 വയസായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി ക്രിക്കറ്ററായ ഭാസ്കർ 42 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ കളിച്ചു. തലശേരിയിലാണ് ജനനം. കേരളം.ഇന്ത്യൻ യൂണിവേഴ്സിറ്റീസ്,മദ്രാസ്.മദ്രാസ് ചീഫ് മിനിസ്റ്റേഴ്സ് ഇലവൻ,സൗത്ത്സോൺ ടീമുകളിൽ അംഗമായിരുന്നു.വലം കയ്യൻ ബാറ്റ്സ്മാനും മീഡിയം പേസറുമായിരുന്നു.
42 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 580 റൺസും 106 വിക്കറ്റുകളും നേടിയിട്ടുണ്ട്.64ൽ ടൈഗർ പട്ടൗഡി നയിച്ച ടീമിലാണ് സിലോണിനെതിരെ കളിച്ചത്. കേരള കായികരംഗത്ത് നിർണായക സംഭാവനകൾ നൽകിയ ജി.വി രാജയുടെ സമകാലികനും സുഹൃത്തുമായിരുന്നു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. അമേരിക്കയിലായിരുന്നു സ്ഥിരതാമസം.