തിരുവനന്തപുരം: പൂജപ്പുര ഉണ്ണി നഗർ റസിഡന്റ്സ് അസോസിയേഷൻ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ആർ. ജെനീബായി സ്‌മാരക പുര സ്ത്രീ രത്ന പുരസ്‌കാരം പൂജപ്പുര ആയുർവേദ സ്ത്രീകളുടെയും കുട്ടികളുടെയും (നൃത്താലയം) ആശുപത്രിയിലെ ആശാവർക്കർ എസ്. ബീനക്ക് ഡോ. സജിതഭദ്രൻ സമ്മാനിച്ചു. പുരസ്‌കാര വിതരണചടങ്ങ് ഡോ.ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുര വിദ്യാജ്യോതി അവാർഡുകൾ അദ്ദേഹം സമ്മാനിച്ചു. പുര പ്രസിഡന്റ് ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്. വിശ്വംഭരൻ നായർ, എസ്. അനിത, എസ്. ബീന, പുര സെക്രട്ടറി വി.എസ്. അനിൽ പ്രസാദ്, വനിതാ വേദി പ്രസിഡന്റ് പി.എസ്. അശ്വതി എന്നിവർ സംസാരിച്ചു.