tour-operator

ജിദ്ദ: ഇനി മുതൽ സൗദിയിൽ സ്ത്രീകൾക്കും ടൂ ഓപ്പറേറ്ററാവാനും വിനോദ സഞ്ചാര ടൂറുകൾ സംഘടിപ്പിക്കാനും സൗദി കാബിനറ്റ് അംഗീകാരം നൽകി. വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നല്‍കുന്നതിന്റെ ഭാഗമാണിത്.

പുതിയ വ്യവസ്ഥകൾ പ്രകാരം സൗദി പൗരന്മാരായ പുരുഷന്മാർക്കും വനിതകൾക്കും അതോടൊപ്പം ടൂറിസം മേഖലയിൽ നിക്ഷേപമുള്ള വിദേശികൾക്കും ടൂർ ഓപ്പറേഷൻ സേവനങ്ങൾ നടത്താം. ഇതിന് പ്രത്യേക ലൈസൻസ് വേണം.

പുതിയ ലൈസൻസ് എടുക്കുന്നവർക്ക് ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കാനും രാജ്യത്തിനകത്തും പുറത്തും അവയ്ക്ക് പ്രചാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കും.

രാജ്യത്തെ ടൂർ സംഘാടകർ ഇൻഷ്വറൻസ് എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.