ഫ്രാങ്ക്ഫർട്ട്: കൊവിഡ് വാക്സിന് ഒരു ഡോസിന് 25-30 ഡോളറിനുള്ളിൽ വില ഈടാക്കുമെന്ന് വാക്സിൻ നിർമ്മാതാക്കളായ മൊഡേണ. ഈ നിരക്ക് പ്രകാരം ഇന്ത്യൻ വിപണിയിൽ ഇതിന് 1,854 രൂപ 2595 വരെ വിലയാകും.
ലഭിക്കുന്ന ഓർഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേണ സി.ഇ.ഒ വ്യക്തമാക്കി.
ഒരു ഡോസിന് 25 ഡോളർ നിരക്കിൽ വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തിവരികയാണെന്നും മൊഡേണ വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളിൽ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാൽ, യൂറോപ്പിലേക്ക് വാക്സിൻ എത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചർച്ചകൾ നടത്തിവരികയാണെന്നും മൊഡേണ വ്യക്തമാക്കി.
കൊവിഡിനെ പ്രതിരോധിക്കാൻ തങ്ങൾ വികസിപ്പിച്ച വാക്സിൻ 94.5% ഫലപ്രദമാണെന്ന് മൊഡേണ അവകാശപ്പെടുന്നു.