ന്യൂഡൽഹി :കേന്ദ്ര കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചാബിലെ കർഷകർ നടത്തി വന്ന ട്രെയിൻ തടയൽ സമരം താത്കാലികമായി അവസാനിപ്പിച്ചതോടെ ഇന്നലെ അർദ്ധരാത്രി മുതൽ പഞ്ചാബിലേക്ക് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. അടുത്ത 15 ദിവസത്തേക്ക് സമരം അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്. അതേസമയം, 15 ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്ന് കർഷക സംഘടന മുന്നറിയിപ്പ് നൽകി. സമരം കാരണം ഇതുവരെ സംസ്ഥാനത്ത് 22,000കോടി രൂപയുടെ നഷ്ടമുണ്ടായി. ഏകദേശം 1200കോടിയുടെ നഷ്ടം റെയിൽവേയും നേരിട്ടു.