തന്റെ അച്ഛൻ പണ്ട് വാങ്ങിത്തന്ന പാവാട തനിക്ക് ഇപ്പോഴാണ് ധരിക്കാൻ സാധിച്ചതെന്ന് നടി ശാലിൻ സോയ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താൻ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവർ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്കേർട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിൻ തന്റെ കുറിപ്പിലൂടെ പറയുന്നു.
സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛൻ ഈ സ്കേർട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാൽ അത് ധരിക്കാൻ സാധിച്ചിരുന്നില്ലെന്നും ശാലിൻ വിശദീകരിക്കുന്നു.
എന്നാൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ച് തടി കുറയ്ക്കാൻ സാധിച്ചതിനാൽ ഇപ്പോൾ വസ്ത്രം തനിക്ക് പാകമാണെന്നും നടി സന്തോഷത്തോടെ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഈ മൈക്രോ സ്കേർട്ട് ധരിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും ശാലിൻ സോയ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ശാലിന്റെ ചിത്രങ്ങൾക്ക് 'സൂപ്പർ' എന്നും 'അഡോറബിൾ' എന്നും മറ്റുമാണ് ആരാധകർ കമന്റിടുന്നത്.