ഗോഹട്ടി: കോൺഗ്രസ് നേതാവും മുൻ അസാം മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം.
ശ്വാസതടസം കാരണം തരുൺ അബോധാവസ്ഥയിലായതായി അസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
കൊവിഡ് മുക്തനായെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നവംബർ രണ്ടിനാണ് തരുൺ ഗൊഗോയിയെ ഗോഹട്ടി മെഡിക്കൽ കോളേജിൽ വീണ്ടും പ്രവേശിപ്പിച്ചത്.
അന്ന് മുതൽ വെന്റിലേറ്ററിലാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിക്ക് ആഗസ്റ്റ് 25 നാണ് കൊവിഡ് ബാധിച്ചത്.