തടിച്ചുവീർത്ത ശരീരവുമായി മെക്സിക്കൻ അപാരതയിൽ വില്ലനായി തിളങ്ങിയ രൂപേഷ് പീതാംബരൻ തടി കുറച്ച് ചെറിയ പയ്യനായി റഷ്യയിൽ നായകനാകുന്നു. മാസങ്ങളോളം കഠിന പ്രയത്നത്തിലൂടെ രൂപേഷ് പുതിയ ലുക്കിലേക്ക് എത്തുകയായിരുന്നു. മെക്സിക്കൻ അപരാതയ്ക്കു വേണ്ടി രൂപേഷ് ശരീരഭാരം കുറച്ചിരുന്നു. എന്നാൽ അതിനേക്കാൾ ഭീകരമായ ട്രാൻസ്‌ഫോർമേഷൻ ആണ് റഷ്യക്ക് വേണ്ടി താരം ചെയ്തിരിക്കുന്നത്. കുലുമിന ഫിലിംസിന്റെ ബാനറിൽ നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവിയിൽ ഗോപിക അനിൽ, രാവി കിഷോർ, ആര്യ മണികണ്ഠൻ, സംഗീത ചന്ദ്രൻ എന്നിവരുൾപ്പെടെ രൂപേഷ് പീതാംബരന് ആറു നായികമാരാണുള്ളത്. സബ്‌ജെക്ടിനു മാത്രം പ്രാധാന്യം നൽകി അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി തന്റെ ആദ്യ സിനിമ തന്നെ ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് സംവിധായകൻ നിതിൻ തോമസ് കുരിശിങ്കൽ. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന റഷ്യ ഉടൻ റിലീസ് ചെയ്യും. മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ് റഷ്യ നിർമ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിൻ, സിജോ തോമസ്, ഫെറിക് ഫ്രാൻസിസ് പട്രോപ്പിൽ, ടിന്റോ തോമസ് തളിയത്ത, ശരത്ത് ചിറവേലിക്കൽ, ഗാഡ്വിൻ മിഖേൽ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ക്യാമറ: സൈനുൽ ആബിദ്, എഡിറ്റർ: പ്രമോദ് ഓടായഞ്ചയൽ, പി.ആർ.ഒ: പി.ആർ.സുമേരൻ.