പെരുമ്പാവൂർ: ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിന്റെ രൂപം കൈവരുന്നതും ഹൂപ്പോയുടെ പ്രത്യേകതയാണ്.
വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയുടെ സവിശേഷത തലയിൽ തൂവലുകളുടെ ഒരു കിരീടവും 'ഹൂപ് , ഹൂപ്' എന്ന കിളികൊഞ്ചലുമാണ്. ഉഷ്‌മേഖല കാലാവസ്ഥ ഇഷ്ടപ്പെടുന്ന ദേശാടന പക്ഷിയായ ഹൂപ്പോ കേരളത്തിൽ വിരുന്നെത്താറുണ്ട്.
തുരുത്തിയിൽ കുറച്ചു ദിവസമായി വിചിത്ര പക്ഷിയുണ്ടെന്നറിഞ്ഞ് ഫോട്ടോഗ്രാഫറായ പ്രബിൻ മാത്യുവാണ് ഹൂപ്പോയെ തിരിച്ചറിഞ്ഞത്. നീണ്ട കൊക്കുകൾ കൊണ്ട് തിരക്കിട്ട് മണ്ണിൽ നിന്ന് കൊത്തി കൊത്തി തീറ്റ തേടുന്നതും, തലയിലെ കിരീടവും തൂവലുകളുടെ നിറവും ഹൂപ്പോയുടെ സവിശേഷതകളാണ്.