murder-case

മുംബയ്: കൂട്ടുകാരിയെ ഉപദ്രവിച്ചയാളെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തൊമ്പതുകാരനായ മയൂർ ഗിരിധർ ജോഷി എന്നയാളാണ് കൊല്ലപ്പെട്ടത്. സാന്റാക്രൂസ് ഈസ്റ്റിലെ ദത്ത മന്ദിർ റോഡിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് വക്കോള പൊലീസ് പറഞ്ഞു.

ജോഷി തന്നെ പീഡിപ്പിച്ചുവെന്ന് ഇരുപതുകാരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിദ്യാർത്ഥികൾ സാന്റാക്രൂസിലെ ഒരു ക്ഷേത്രത്തിന് സമീപം ജോഷിയെ കാണുകയും, ആക്രമിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തതായും. എല്ലാവരും പത്തൊമ്പതിനും ഇരുപത്തൊന്നിനുമിടയിൽ പ്രായമുള്ളവരാണെന്നും ഡിസിപി അറിയിച്ചു.ഇരുപതുകാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.' ജോഷി എന്നെ പിന്തുടരുകയായിരുന്നു. രക്ഷപ്പെടാൻ സാധിച്ചില്ല. അയാൾ ഉപദ്രവിച്ച കാര്യം ഞാൻ കരഞ്ഞുകൊണ്ട് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു'- പെൺകുട്ടി പൊലീസിനോട് പറഞ്ഞു.