cyclone

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തമിഴ്‌നാട്-പുതുച്ചേരി തീരം തൊടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിവാർ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്-പുതുച്ചേരി തീരത്ത് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന്
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ആറ് ടീമുകളെ കടലൂരിലേക്കും ചിദംബരത്തിലേക്കും നിയോഗിച്ചിട്ടുണ്ട്.

The Depression over southwest and adjoining southeast Bay of Bengal about 600 km south-southeast of Puducherry and 630 km south-southeast of Chennai. It is very likely to intensify into a cyclonic storm during next 24 hours. pic.twitter.com/PEUAnLvVaY

— India Meteorological Department (@Indiametdept) November 23, 2020

തമിഴ്‌നാട് പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിൽ ജാഗ്രത പാലിക്കണമെന്നും, തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിവടങ്ങളിലാണ് ഇത് ഭീഷണിയാവുകയെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മത്സ്യത്തൊഴിലാളികളോട് ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് തീരം തൊടുമ്പോൾ കാറ്റിന്റെ വേഗത 90 കിലോമീറ്റർ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലാണ് നീങ്ങുന്നത്.