whatsapp

സമയക്കുറവും മടിയുമെല്ലാം കാരണം പലപ്പോഴും സമൂഹമാദ്ധ്യമമായ വാട്സ്ആപ്പിൽ മെസേജുകൾ തിങ്ങി നിറയാറുണ്ട്. ഇതിന് പ്രതിവിധിയായി വാട്‌സ് ആപ്പ് ഏഴ് ദിവസത്തിന് ശേഷം തനിയെ മാഞ്ഞുപോകുന്ന ചാ‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ സംവിധാനം ഇന്ത്യയിലും ലഭ്യമായിരിക്കുകയാണ്. വാട്സ്‌ആപ്പ് അപ്ഡേറ്റ് ചെയ്‌തവർക്ക് ഈ സൗകര്യം ലഭിച്ച് തുടങ്ങും. ആൻഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്‌ടോപ് എന്നിങ്ങനെ എല്ലാ പ്ളാ‌റ്റ്ഫോമിലും ഈ സംവിധാനം ലഭ്യമാക്കും.

ഉപഭോക്താവിന് ആവശ്യമുണ്ടെങ്കിൽ മാത്രം ഈ ഫീച്ചർ വാട്‌സ്ആപ്പിൽ അനുമതി നൽകിയാൽ മതി. അനുമതി നൽകിയാൽ ഏഴ് ദിവസത്തിനകം ആവശ്യമില്ലാത്ത ചാ‌റ്റുകൾ മാഞ്ഞുപോകും. മെസേജ് സേവ് ചെയ്‌ത് വയ്‌ക്കുന്നതിന് കോപ്പി ചെയ്‌ത് പേസ്‌റ്റ് ചെയ്‌ത് വയ്‌ക്കുകയോ സ്‌ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയോ ചെയ്യാം.

വാട്‌സ്ആപ്പ് ചാ‌റ്റ് മാഞ്ഞുപോകാൻ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം വാട്‌സ്ആപ്പ് അപ്‌ഡേ‌റ്റ് ചെയ്യുക. ശേഷം വാട്സാ‌പ്പിലെ ചാറ്റ് വിൻഡോ തുറന്ന് ആരൊക്കെയായുള‌ള ചാ‌റ്റാണോ മാഞ്ഞുപോകേണ്ടത് എന്ന് തിരഞ്ഞെടുത്ത ശേഷം മാഞ്ഞുപോകുന്നതിനുള‌ള സെ‌റ്റിംഗ്‌സ് സജീവമാക്കുക. പിന്നീട് ഈ ചാ‌റ്റുകൾ എടുക്കുമ്പോൾ മാഞ്ഞുപോകുന്ന സംവിധാനമുള‌ള ചാ‌റ്റ് ആണതെന്ന് സൂചനാ സന്ദേശങ്ങൾ ലഭിക്കും. എന്നാൽ ചാ‌റ്റിലൂടെ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോൺ ഗാലറിയിലുണ്ടാകും ഇവ മാഞ്ഞുപോകില്ലെന്നും വാട്‌സ് ആപ്പ് അറിയിച്ചു.