mango-jam

പച്ചമാങ്ങ ജാം

ചേരുവകൾ

പച്ചമാങ്ങ.............രണ്ടെണ്ണം

പഞ്ചസാര...........ഒന്നരക്കപ്പ്

നാരങ്ങാനീര്.............ഒരു നാരങ്ങയുടെ

തയ്യാറാക്കുന്നവിധംമാങ്ങ നന്നായി അരച്ചെടുക്കുക. ഇത് ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽവച്ച് വേവിക്കുക. ചെറുതായി വെന്തുവരുമ്പോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നാരങ്ങാനീര് ചേർക്കുക. നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.

crab

ഞണ്ട് റോസ്റ്റ്

ചേരുവകൾ

1.ഞണ്ട്..........ഒരു കിലോ

2.സവാള...........രണ്ട് വലുത്

3.ചുവന്നുള്ളി അരിഞ്ഞത്..........ഒരുകപ്പ്

4.ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്.............കാൽക്കപ്പ്

5.പച്ചമുളക്.........മൂന്നെണ്ണം

6.തക്കാളി.............രണ്ട് വലുത്

7.മുളകുപൊടി........രണ്ടരടീസ്പൂൺ

മല്ലിപ്പൊടി...........3 ടീസ്പൂൺ

ഗരംമസാല..............അരടീസ്പൂൺ

കുരുമുളകുപൊടി.........ഒരു ടീസ്പൂൺ

8.മല്ലിയില, കറിവേപ്പില...........ആവശ്യത്തിന്

9. കടുക്, വെളിച്ചെണ്ണ, ഉപ്പ്..................ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കഴുകി വൃത്തിയാക്കിയ ഞണ്ട് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ കടുക് താളിച്ച് അതിലേക്ക് ചുവന്നുള്ളിയും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.ചെറുതായി വഴന്നുവരുമ്പോൾ അതിലേക്ക് സവാള ചേർത്ത് വഴറ്റുക. സവാള നിറംമാറിവരുമ്പോൾ അതിലേക്ക് ഏഴാമത്തെ ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് നന്നായി മൂത്തുവരുമ്പോൾ അതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കുക. ഇത് നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് ഞണ്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മല്ലിയിലയും അത്യാവശ്യത്തിന് വെള്ളവും ചേർക്കുക. നന്നായി കുറുകിവരുമ്പോൾ അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം.

cheera-squash

ചീര സ്‌ക്വാഷ്

ചേരുവകൾ

ചീര അരിഞ്ഞത്..............ഒരുകപ്പ്

ഇഞ്ചിനീര്..........അരക്കപ്പ്

പഞ്ചസാര...............ഒന്നരക്കപ്പ്

നാരങ്ങാനീര്............2 നാരങ്ങയുടെ

വെള്ളം.............ഒന്നരക്കപ്പ്

ഗ്രാമ്പൂ............രണ്ടെണ്ണം

തയ്യാറാക്കുന്നവിധം

ഒരു പാത്രത്തിൽ ചീരയും ഒന്നരക്കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ചീര നന്നായി വെന്തുവരുമ്പോൾ അതിലേക്ക് ഗ്രാമ്പൂ ചേർക്കുക. അതിനുശേഷം ചീര നന്നായി അരിച്ചെടുക്കുക. പഞ്ചസാര പാനി കാച്ചി അതിലേക്ക് അരിച്ചുവച്ചിരിക്കുന്ന ചീരയുടെ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് ഇഞ്ചിനീരും നാരങ്ങാനീരും ചേർക്കുക. നന്നായി തണുപ്പിച്ചശേഷം ഉപയോഗിക്കുക.