jayasankar

* 223 ജില്ലാ ഡിവിഷനിൽ 17 സീറ്റ്

തിരുവനന്തപുരം:കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികകളിൽ നിന്ന് ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്കക്കാർ പാടെ വെട്ടിനിരത്തപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം അറുന്നൂറോളമായി ഉയർന്നു.മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെ പകുതിയോളം വരുമിത്.

ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഉൾപ്പെടെ

1200 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകളിൽ 400

എണ്ണത്തിലെയും കോൺഗ്രസ് പട്ടികയിൽ ഈഴവ പ്രാതിനിദ്ധ്യം വട്ടപ്പൂജ്യവും നഗരസഭകൾ വരെയുള്ള മറ്റ് സ്ഥാപനങ്ങളിൽ പലതിലും 'ഒന്ന് മുതൽ പൂജ്യം വരെ'യുമാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.പാർട്ടി നിർദ്ദേശ പ്രകാരം പത്രിക സമർപ്പിക്കുകയും പ്രചാരണം രണ്ട് റൗണ്ട് പൂർത്തിയാക്കുകയും ചെയ്ത നിരവധിപേർ പുറത്തായത് അവസാന നിമിഷം.നേതൃത്വം 'അയോഗ്യത കൽപ്പിച്ചതോടെ' അവരെല്ലാം പത്രികകൾ പിൻവലിച്ചു. നേതൃത്വത്തിന് 'വേണ്ടപ്പെട്ടവർ' സീറ്റ് ഉറപ്പിച്ചു.വിശ്വകർമ്മജർ,ധീവരർ തുടങ്ങി ഹിന്ദു വിഭാഗത്തിലെ മറ്റ് പിന്നാക്കക്കാരുടെ പ്രാതിനിദ്ധ്യം വിരലിലെണ്ണാവുന്നതായി. സിറ്റിംഗ് മെമ്പർമാരും സജീവ പ്രവർത്തകരും ഉൾപ്പെടെയുള്ള പിന്നാക്കക്കാരെ വെട്ടിനിരത്തിയതിന് കാരണമായി നേതൃത്വം പറയുന്നത് 'വിജയ സാദ്ധ്യതയില്ലെന്ന' ന്യായമാണ്.

14 ജില്ലാ പഞ്ചായത്തുകളിൽ കോൺഗ്രസ് മത്സരിക്കുന്നത് 223 ഡിവിഷനുകളിലാണ്.സ്ഥാനാർത്ഥികൾ ഭൂരിഭാഗവും മുന്നാക്ക സമുദായക്കാർ.ഈഴവ സമുദായത്തിന് ആകെ ലഭിച്ചത് 17 സീറ്റ്.

രാഷ്ട്രപതിയുടെ മെഡൽ
ജേതാവിനും അപമാനം

മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ പിന്നാക്കക്കാരനായ പാർട്ടി പ്രവർത്തകനെ വോട്ട് പിടിത്തം തുടങ്ങിയശേഷം സീറ്റ് നിഷേധിച്ച് അപമാനിച്ചതായി ആക്ഷേപം.

തിരുവനന്തപുരം നേമം ബ്ളോക്ക് പഞ്ചായത്തിലെ ഊരൂട്ടമ്പലം ഡിവിഷനിൽ പാർട്ടി നിർദ്ദേശ പ്രകാരം പത്രിക നൽകിയ മുൻ അദ്ധ്യാപകനും ഡി.സി.സി അംഗവുമായ ഊരൂട്ടമ്പലം

ജയചന്ദ്രനാണ് ഈ ദുരനുഭവം.

എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ വൈസ് പ്രസിഡന്റായ ജയചന്ദ്രൻ രണ്ട് റൗണ്ട്

പ്രചാരണവും ചുവരെഴുത്തും പൂർത്തിയാക്കിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സീറ്റില്ലെന്ന വിവരം ഡി.സി.സി നേതൃത്വം അറിയിച്ചത്.നായർ സമുദായത്തിൽപ്പെട്ടയാൾക്ക് ടിക്കറ്റ് നൽകി. പരാതിപ്പെട്ടെങ്കിലും നേതൃത്വം കൈമലർത്തി.തമ്പാനൂർ രവി,ശൂരനാട് രാജശേഖരൻ,കെ.പി. അനിൽകുമാർ എന്നിവരടങ്ങുന്ന കെ.പി.സി.സി ഉപസമിതി അപ്പീൽ തള്ളിയതോടെ ജയചന്ദ്രൻ ഇന്നലെ പത്രിക പിൻവലിച്ചു.

ഈ​ഴ​വ​രി​ലെ​ ​ബു​ദ്ധി​ജീ​വി​കൾ
ഉ​ണ​ര​ണം​:​ ​അ​ഡ്വ.​ ​ജ​യ​ശ​ങ്കർ

കൊ​ച്ചി​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഹി​ന്ദു​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​മാ​യ​ ​പ്രാ​ധി​നി​ദ്ധ്യം​ ​ല​ഭി​ച്ചി​ല്ലെ​ന്ന​ ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​ ​പൂ​ർ​ണ​മാ​യും​ ​ശ​രി​യും​ ​ഉ​ത്ക​ണ്ഠാ​ജ​ന​ക​വു​മാ​ണെ​ന്ന് ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​ൻ​ ​അ​ഡ്വ.​ ​എ.​ ​ജ​യ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.
പ​ത്ര​വാ​ർ​ത്ത​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്തെ​ ​സ്ഥി​തി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​സം​ഭ​വ​ത്തി​ന്റെ​ ​ഗു​രു​ത​രാ​വ​സ്ഥ​ ​കൂ​ടു​ത​ൽ​ ​ബോ​ദ്ധ്യ​മാ​യി.​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​ലെ​ ​ബു​ദ്ധി​ജീ​വി​ക​ളും​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ച​ക്ഷ​ണ​ന്മാ​രും​ ​ഉ​ണ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്ക​ണം.
ഈ​ഴ​വ​ർ​ക്ക് ​മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​പ്പോ​ലും​ ​വേ​ണ്ട​ത്ര​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​മ​റ്റ് ​സം​ഘ​ടി​ത​ ​മ​ത​ ​-​ ​ജാ​തി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ക​ണ​ക്കു​പ​റ​ഞ്ഞ് ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ക്കു​മ്പോ​ൾ​ ​ഈ​ഴ​വ​ർ​ ​പി​ന്ത​ള്ള​പ്പെ​ടു​ന്ന​ത് ​ക​ഷ്ട​മാ​ണ്.​ ​ന​മു​ക്ക് ​ജാ​തി​യി​ല്ലെ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്റെ​ ​സ​ന്ദേ​ശ​ത്തി​ന്റെ​ ​ശ​താ​ബ്ദി​യാ​ഘോ​ഷി​ച്ച് ​ഈ​ഴ​വ​രെ​ ​പ​റ്റി​ക്കു​ന്ന​ ​സ്ഥി​തി​യാ​ണു​ള്ള​ത്.​ ​എ​ല്ലാ​വ​രും​ ​ജാ​തി​നോ​ക്കി​ ​വോ​ട്ടു​ചെ​യ്യു​മ്പോ​ൾ​ ​ഈ​ഴ​വ​ർ​ ​ചി​ഹ്ന​ത്തി​ൽ​ ​കു​ത്തു​ന്ന​താ​ണ് ​സ​മു​ദാ​യ​ത്തി​ന്റെ​ ​ശാ​പ​മെ​ന്ന​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​വാ​ക്കു​ക​ൾ​ ​നൂ​റു​ശ​ത​മാ​നം​ ​ശ​രി​യാ​ണ്.
യു.​ഡി.​എ​ഫി​ൽ​ ​സ​മു​ദാ​യ​ ​സ​മ​വാ​ക്യം​ ​പാ​ലി​ക്കാ​ൻ​ ​ബാ​ദ്ധ്യ​ത​യു​ള്ള​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സാ​ണ്.​ ​എ​ന്നാ​ൽ​ 17,000​ ​ത്തോ​ളം​ ​സീ​റ്റി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​ഈ​ഴ​വ​ർ​ക്ക് ​ന​ൽ​കി​യ​ ​പ്രാ​തി​നി​ദ്ധ്യം​ ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ത് ​മാ​ത്ര​മാ​ണ്.​ ​ഇ​ട​തു​പ​ക്ഷ​ത്തെ​ ​സ്ഥി​തി​ ​താ​ര​ത​മ്യേ​ന​ ​മെ​ച്ച​മാ​ണെ​ങ്കി​ലും​ ​അ​വി​ടെ​യും​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​ന് ​അ​‌​‌​ർ​ഹ​മാ​യ​ ​പ്രാ​തി​നി​ദ്ധ്യ​മി​ല്ല.
ബി.​ജെ.​പി​ ​സ​വ​ർ​ണ​കേ​ന്ദ്രീ​കൃ​ത​മാ​യ​ ​പാ​ർ​ട്ടി​യെ​ന്ന് ​എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.​ ​ബി.​ഡി.​ജെ.​എ​സി​ന്റെ​ ​സാ​ന്നി​ദ്ധ്യ​മു​ള്ള​തി​നാ​ൽ​ ​എ​ൻ.​ഡി.​എ​യി​ൽ​ ​കു​റ​ച്ച് ​പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​കേ​ര​ള​കൗ​മു​ദി​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ ​ഗൗ​ര​വ​മേ​റി​യ​ ​വി​ഷ​യം​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളോ​ ​പൊ​തു​സ​മൂ​ഹ​മോ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ത്ത​ത് ​ഖേ​ദ​ക​ര​മാ​ണ്.​ ​ച​രി​ത്ര​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​തി​രു​വി​താം​കൂ​റി​ൽ​ ​ഡോ.​ ​പ​ല്പു​വി​ന് ​ജോ​ലി​ ​നി​ഷേ​ധി​ച്ചെ​ന്ന​ത് ​ശ​രി​യാ​ണ്.​ ​പ​ക്ഷേ​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ലും​ ​ആ​ ​ക​ഥ​യും​ ​പ​റ​ഞ്ഞി​രി​ക്ക​ണ​മോ​യെ​ന്ന് ​ഈ​ഴ​വ​സ​മു​ദാ​യ​ത്തി​ലെ​ ​ബു​ദ്ധി​ജീ​വി​ക​ൾ​ ​ചി​ന്തി​ക്ക​ണ​മെ​ന്നും​ ​ജ​യ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.