നടൻ പ്രഭുദേവ വിവാഹിതനായെന്ന വാർത്തകൾ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരത്തിന്റെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും ഇതുവരെയും വന്നിട്ടില്ലെങ്കിലും വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സഹോദരൻ രാജു സുന്ദരം. മെയ് മാസത്തിൽ!*! ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ഡോക്‌ടർ ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. ലോക്ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയുമായി പരിചയത്തിലായതെന്നും രാജു സുന്ദരം പറഞ്ഞു. തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ടായിരുന്നു. മുംബൈയിൽ ചികിത്സയുടെ ഭാഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മുംബൈയിൽ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം.