chennithala

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ നിയമ നടപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചു. ബാർകോഴയിൽ മൊഴി നൽകരുതെന്ന് തന്നോട് ചെന്നിത്തല അഭ്യ‌ർത്ഥിച്ചിരുന്നതായി ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അപകീർത്തികരമായ പ്രസ്‌താവന പിൻവലിക്കാൻ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്.

കെ.എം മാണിയുടെ അഭ്യർത്ഥനയിൽ പിണറായി വിജയൻ ബാർകോഴ കേസ് അട്ടിമറിച്ചെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടിരുന്നു.ജനങ്ങളെ കൊള‌ളയടിച്ച് അതൊരു ബിസിനസായി നടത്തുന്ന രാഷ്‌ട്രീയക്കാരെ നാം മാ‌റ്റിനിർത്തണമെന്നും രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക നിലയെത്ര ഇപ്പോഴത്തേത് എത്ര എന്ന് നമുക്കറിയാമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.